ദയ
ആകാശം
Wednesday, July 2, 2025
E content
Tuesday, July 1, 2025
ഓട്ടൻ തുള്ളൽ
മുന്നൂറോളം കൊല്ലംമുമ്പ് കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയ കലാരൂപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്.ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻതുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.
വേഷക്രമം
ഓട്ടൻ തുള്ളലിലെ വേഷക്രമത്തിന് കഥകളിയുടേതിനോട് സാമ്യമുണ്ട് എന്നു പറയാം. കിരീടം ,ശരീരത്തിനെയും വയറിനെയും മറയ്ക്കുന്ന മാർമാലയും കഴുത്താരവും കൈയ്യിൽ തോൾക്കൂട്ടം,പരത്തിക്കാമണിയും അരയിൽ ‘അമ്പലപുഴ കോണകം’ എന്നറിയപ്പെടുന്ന തുണിനാടകൾ കൊണ്ടുണ്ടാക്കിയ പാവാടയും കരമുണ്ടും കാലിൽ ചിലങ്കകൾ എന്നിവയാണ് ഓട്ടൻതുള്ളലിലെ വേഷം.
വാദ്യങ്ങൾ
ആദ്യകാലങ്ങളിൽ കുഴിതാളവും തൊപ്പിമദ്ദളവുമാണ് ഉപയോഗിച്ചു വന്നിരുന്നത് പിൽക്കാലത്തെ പരിഷ്കൃതഫലമായി സംഗീതത്തിലും വാദ്യങ്ങളിലും മാറ്റമുണ്ടായി. ശ്രുതിക്കായി ഹാർമോണിയവും, തൊപ്പിമദ്ദളത്തിനു പകരമായി മൃദംഗവും ഉപയോഗിച്ചു വരുന്നു. മേളക്കൊഴുപ്പിനായി ഇടക്കയും ഉപയോഗിക്കുന്നുണ്ട്.
സംഗീതം
രംഗാവതരണത്തിൽ സംഗീതത്തിന് ഏറെപ്രാധാന്യമുള്ള തുള്ളലിൽ നിരവധി രാഗങ്ങളും മേൽപറഞ്ഞ താളങ്ങളും ഉപയോഗിക്കുന്നു. പ്രധാനമായും അഠാണ, നീലാംബരി, ബിലഹരി, ദ്വിജാവന്തി, ഭൂപാളം, ഇന്ദിശ, കാനക്കുറുഞ്ഞി, നാട്ടക്കുറുഞ്ഞി, പുറനീര്, ആനന്ദഭൈരവി, ബേഗഡ എന്നിവയാണ് ഉപയോഗിക്കുന്ന രാഗങ്ങൾ. നർത്തകനും രണ്ട് പിൻപാട്ടുകാരും ഉൾപ്പെടുന്ന തുള്ളലിൽ മദ്ദളം ഉപയോഗിക്കുന്നത് പൊന്നാനിയും കൈമണി(കുഴിത്താളം) ഉപയോഗിക്കുന്നത് ശിങ്കിടിയുമാണ്. നർത്തകൻ പാടുന്ന തുള്ളൽപാട്ടുകൾ ശിങ്കിടി ഏറ്റുപാടിയാണ് തുള്ളൽ അവതരിപ്പിക്കുന്നത്.
ശീതങ്കൻ തുള്ളൽ
തുള്ളൽകഥകളുടെ, രചനക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളിൽ ഒന്നാണിത്. വേഗത്തിൽ പാടേണ്ടത് ഓട്ടൻ തുള്ളലിനാണെങ്കിൽ, ശീതങ്കൻ തുള്ളലിന് വേഗത കുറച്ച് വേണം പാടാൻ. പതിഞ്ഞരീതിയിൽ പാടേണ്ടതാണ് പറയൻ തുള്ളൽ, ലാസ്യാംശത്തിനു പ്രാധാന്യമുള്ള തുള്ളലാണ് ശീതങ്കൻ തുള്ളൽ, ജനകീയ കവിയായ കുഞ്ചൻ നമ്പ്യാർ ആണ് ഇത് രചിച്ചത്.
അവതരണം
പൊതുവെ പാതിരായ്ക്കാണ് ശീതങ്കൻ തുള്ളൽ അവതരിപ്പിക്കാറുള്ളത്
വേഷവിതാനം
തുള്ളൽക്കാരൻ മുഖത്ത് മഞ്ഞ നിറത്തിലുള്ള പൊടി തേച്ച് മിനുക്കി തലയിൽ കറുത്ത തുണി കൊണ്ട് കെട്ടി പുരികവും എഴുതി പൊട്ട് തൊട്ട് കുരുത്തോല കൊണ്ടുണ്ടാക്കിയ മെയ്യാഭരണങ്ങളും ധരിച്ചാൽ ശീതങ്കൻ തുള്ളലിന്റെ വേഷമായി. കാലിലെ കെച്ചമണിയും ഓട്ടന് തുള്ളലിന്റേതു പോലെ തന്നെ. മുഖത്ത് മഞ്ഞതേച്ച് മിനുക്കാതെയും ചില ദിക്കുകളിൽ ശീതങ്കൻ തുള്ളൽ അവതരിപ്പിച്ച് കാണുന്നു.ശീതങ്കൻ തുള്ളലിൽ കൂടുതലായി ഉപയോഗിച്ച് വരുന്ന വൃത്തമാണ് കാകളി
പറയൻ തുള്ളൽ
പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ് . മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന് പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു തുള്ളലുകളേക്കാൾ പ്രയാസം കൂടിയതും പറയൻ തുള്ളലിനാണ്.മല്ലിക എന്ന സംസ്കൃതവൃത്തമാണ് ഇതിൽ കൂടുതലായി ഉപയോഗിക്കുന്നത് . 'പറയുന്ന' രീതിയിലുള്ള പാട്ട് സമ്പ്രദായം പിന്തുടരുന്നത് കൊണ്ടാണ് പറയൻ തുള്ളൽ എന്ന പേര് കിട്ടിയത്.
അവതരണം
ഈ കലാരൂപത്തിന്റെ വേഗത വളരെ മന്ദഗതിയിലാണ് . ആംഗ്യങ്ങൾ ഉപയോഗിച്ച് അവതാരകൻ പാട്ടുകളുടെ അർത്ഥം വിശദീകരിക്കുന്നു . ഈ കലാരൂപത്തിൽ നൃത്തം വളരെ കുറവാണ് . ഈ തുളളൽ പറയരുടെ പഴയ അഭിനയ രീതി പരിഷ്കരിച്ചുണ്ടാക്കിയതാണ് . മറ്റു തുള്ളൽ കലകൾ പോലെ സമൂഹവുമായി ബന്ധമുള്ള വിഷയങ്ങൾ അല്ല ഇതിൽ അവതരിപ്പിക്കുന്നത് , മറിച്ച് പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള കഥകളാണ്. മൃദംഗമാണ് പ്രധാന വാദ്യം .
വേഷവിതാനം
സർപ്പഫണവും ശിവലിംഗവും ഉള്ള കിരീടമാണ് പറയൻതുള്ളലിന്റെ പെട്ടെന്ന് കണ്ണിൽപെടുന്ന പ്രത്യേകത . ദേഹത്ത് മുഴുവൻ ഭസ്മമോ ചന്ദനമോ തേക്കുന്നു . വാലിട്ടുകണ്ണെഴുതും . കൈമെത്ത, അമ്പടി, ഉടുത്തുകെട്ട്, വലതുകാലിൽ വാകച്ചിലമ്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. ഉടുത്തുകെട്ടിന് ചുവന്ന പട്ട് വേണം . അതിനു മുകളിൽ മറ്റാെരു തുണികെട്ടുന്നു . മുഖത്ത് തേപ്പ് കാണുകയില്ല . തലമുടിയിൽ ചുവന്ന പട്ടും തൊങ്ങലും കോർത്തിരിക്കും. കൈകളിലും കഴുത്തിലും വളയും മാലയുമണിഞ്ഞിരിക്കും . രുദ്രാക്ഷമാലകളും ധരിക്കും . ഒറ്റക്കാലിലാണു നൃത്തം . അതു മിക്കവാറും മുറിയടന്തതാളത്തിലായിരിക്കും .പറയൻതുള്ളലിലെ വേഷത്തിന് ശിവദേവനുമായി സാമ്യമുള്ളതിനാൽ ഭക്തിയാണ് പൊതുവെ പ്രേക്ഷകന് അനുഭവവേദ്യമാകുന്നത് .
Monday, June 9, 2025
അവസാനത്തെ സന്ദേശം
എന്റെ അവസാന സന്ദേശമിതാണ്;
നീ അതിനെ നെഞ്ചോടു ചേർത്തു സംസ്‌ക്കരിക്കുക.
അടുത്ത ജന്മത്തിൽ നമുക്ക്
ഈയാം പാറ്റകളായി പിറക്കാം,
ആദ്യം പെയ്യുന്ന മഴയിൽ ഉയിർ കൊള്ളുന്ന,
അതേ മഴയിൽ തന്നെ മരിച്ചു വീഴുന്ന ഈയാംപാറ്റകൾ.
E content
ദയ പഠനനേട്ടങ്ങൾ * തിരക്കഥ എന്ന സാഹിത്യ വിഭാഗത്തെ പരിചയപ്പെടുന്നതിന് * സാഹിത്യത്തിൽ നിന്ന് തിരക്കഥ സ്വീകരിച്ചിട്ടുള്ള കൃതികൾ പരിചയപ്പെടുന...
-
എന്റെ അവസാന സന്ദേശമിതാണ്; നീ അതിനെ നെഞ്ചോടു ചേർത്തു സംസ്‌ക്കരിക്കുക. അടുത്ത ജന്മത്തിൽ നമുക്ക് ഈയാം പാറ്റകളായി പിറക്കാം, ആദ്യം പെയ്യുന്ന മ...
-
പ്രഭാതത്തിൽ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ് . മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന് പതിഞ്ഞ ഈണവും താളവുമാണുള്ളത്, മാത്രമല്ല മറ്റു ...

.jpeg)

.jpeg)